നല്ല ചർമ്മവും നല്ല മുടിയും എല്ലാവരുടേയും സൗന്ദര്യ സങ്കൽപ്പമാണ്. ഇവ സ്വന്തമാക്കാൻ ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഫലപ്രാപ്തിയെക്കാളുപരി അവയുടെ പാർശ്വഫലങ്ങളും ചിന്തിക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ് ഇപ്പോഴും നല്ലത്. വീട്ടിൽ തന്നെ അവ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനമാണ് വെളിച്ചെണ്ണ.
മേക്കപ്പ് റിമൂവർ
വാട്ടർപ്രൂഫായിട്ടുള്ള മേക്കപ്പാണ് നിങ്ങൾ ഉപയോഗിക്കാറുള്ളതെങ്കിൽ അത് മായിക്കാൻ ഏറെ പ്രയാസമായിരിക്കും. വെളിച്ചെണ്ണയിൽ പഞ്ഞി മുക്കി അതുപയോഗിച്ച് മുഖം തുടച്ച് മേക്കപ്പ് നീക്കം ചെയ്യാം.
പുരികത്തിന് സെറം
കട്ടി കുറഞ്ഞ പുരികമാണ് നിങ്ങൾക്കുള്ളതെങ്കിൽ വെളിച്ചെണ്ണ ഒരു മികച്ച പ്രതിവിധിയാണ്. ഏതാനും തുള്ളി വെളിച്ചെണ്ണ പുരികത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ദിവസവും ഇങ്ങനെ ചെയ്യുന്നത് ഏറെ ഗുണകരമാണ്.

Also Read: ചൂടിന് ഉണർവേകാൻ കുടിക്കാം മാതള നാരങ്ങ ജ്യൂസ്
ക്യൂട്ടിക്കിൾ ഓയിൽ
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി വെളിച്ചെണ്ണ വിരലുകളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം.
എക്സ്ഫോളിയേറ്റിങ് സ്ക്രബ്
വെളിച്ചെണ്ണയിലേയ്ക്ക് പഞ്ചസാര ചേർക്കാം. അത് ശരീരത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് മൃതകോശങ്ങൾ നീക്കം ചെയ്ത് തെളിച്ചമുള്ള ചർമ്മം നൽകും.
ഹെയർ സെറം
കുളിച്ചതിനു ശേഷം ഏതാനും തുള്ളി വെളിച്ചെണ്ണ തലമുടിയിൽ പുരട്ടാം. ഇത് നാച്യുറൽ ആയിട്ടുള്ള ഒരു തിളക്കം മുടിക്ക് നൽകും.