‘നെഞ്ചുവിറിച്ച് നടന്നു’; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് സീനിയേഴ്സ്

സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു

‘നെഞ്ചുവിറിച്ച് നടന്നു’; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് സീനിയേഴ്സ്
‘നെഞ്ചുവിറിച്ച് നടന്നു’; പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് സീനിയേഴ്സ്

കണ്ണൂർ: നെഞ്ചുവിറിച്ച് നടന്നെന്ന വിചിത്ര കാരണം ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് സീനിയർ വിദ്യാർത്ഥികൾ. കണ്ണൂർ കൊളവല്ലൂർ പി.ആർ.എം സ്‌കൂളിലാണ് റാഗിംഗിന്റെ പേരിൽ ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തിൽ ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു.

കുടുംബപരമായ ശാരീരിക പ്രകൃതം കാരണം നെഞ്ച് വിരിഞ്ഞു നടക്കുന്ന കുട്ടി, തങ്ങളോട് അഹങ്കാരം കാണിക്കുകയാണെന്ന് ആരോപിച്ചാണ് പ്ലസ് ടു വിദ്യാർത്ഥികൾ സ്കൂൾ കാന്റീനിൽ വെച്ച് കുട്ടിയെ ചോദ്യം ചെയ്തത്. തർക്കത്തിനൊടുവിൽ സീനിയർ വിദ്യാർത്ഥികൾ കല്ലെടുത്ത് പ്ലസ് വൺ കുട്ടിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണ സമയത്ത് നാൽപ്പതോളം വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ നേരിട്ട് ആക്രമണത്തിൽ പങ്കെടുത്ത 6 പേർക്കെതിരെയാണ് സ്കൂൾ അധികൃതർ താല്കാലിക നടപടിയെടുത്തത്. മറ്റ് വിദ്യാർത്ഥികൾക്കും ആക്രമണത്തിൽ പങ്കുണ്ടോയെന്ന് സ്കൂൾ അധികൃതരും പോലീസും കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share Email
Top