മെഡിക്കൽ അധ്യാപക യോഗ്യതയ്ക്കുള്ള സീനിയർ റസിഡൻസി വ്യവസ്ഥ ഒഴിവാക്കുന്നു

പിജി ചെയ്ത അതേ രാജ്യത്താകണം പൂർണമായും പരിശീലനമെന്നും പഠിച്ച വിഷയത്തിലെ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് ആ രാജ്യത്തു രജിസ്ട്രേഷൻ നേടിയിരിക്കണമെന്നും എൻഎംസിയുടെ കരടുനയത്തിൽ വ്യവസ്ഥയുമുണ്ട്

മെഡിക്കൽ അധ്യാപക യോഗ്യതയ്ക്കുള്ള സീനിയർ റസിഡൻസി വ്യവസ്ഥ ഒഴിവാക്കുന്നു
മെഡിക്കൽ അധ്യാപക യോഗ്യതയ്ക്കുള്ള സീനിയർ റസിഡൻസി വ്യവസ്ഥ ഒഴിവാക്കുന്നു

ന്യൂഡൽഹി: മെഡിക്കൽ കോളേജുകളിൽ അധ്യാപകരാകാൻ, യുകെ, യുഎസ് , കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ പിജി നേടി എത്തുന്നവർക്ക്, ഒരുവർഷത്തെ സീനിയർ റസിഡൻസി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഒഴിവാക്കുന്നു.

ഇന്ത്യയിലെ എംബിബിഎസ് യോഗ്യതയ്ക്കുശേഷം ഈ രാജ്യങ്ങളിൽ നിന്ന് പിജി നേടുന്നവർക്ക് ഇളവു നൽകാനാണ് നിലവിൽ ആലോചന. അതേസമയം, പിജി ചെയ്ത അതേ രാജ്യത്താകണം പൂർണമായും പരിശീലനമെന്നും പഠിച്ച വിഷയത്തിലെ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് ആ രാജ്യത്തു രജിസ്ട്രേഷൻ നേടിയിരിക്കണമെന്നും എൻഎംസിയുടെ കരടുനയത്തിൽ വ്യവസ്ഥയുമുണ്ട്.

Also Read : ഇന്റർനെറ്റിൽനിന്ന് 9 വർഷം മുൻപ് നീക്കം ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത് മസ്ക്

കുറഞ്ഞത് 220 കിടക്കയുള്ള സർക്കാർ ആശുപത്രിയിൽ കൺസൽറ്റന്റായോ സ്പെഷ്യലിസ്റ്റായോ ജോലി നോക്കിയ ആളാകണം. പിജി യോഗ്യതയുണ്ടാകണം. ബയോമെഡിക്കൽ റിസർച്ചിൽ ബേസിക് കോഴ്സ് പാസാകുകയും വേണം. സ്ഥാനക്കയറ്റത്തിന് മറ്റു യോഗ്യതകൾ നേടണം. ഒപ്പം 4 വർഷം ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ആൾക്ക് മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള യോഗ്യതയാകുമെന്നും വ്യവസ്ഥയുണ്ട്. നേരിട്ട് അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് യോഗ്യത നേടാൻ സമാനമായ സർക്കാർ ആശുപത്രിയിൽ കുറഞ്ഞത് 10 വർഷത്തെ ചികിത്സാപരിചയം എങ്കിലും വേണം.

Share Email
Top