ഡൽഹി: രാജ്യത്തെ അതിവേഗ 4ജി അനുഭവം നൽകുന്നതിൽ ഒന്നാം സ്ഥാനം കൈവരിച്ച് വോഡാഫോണ്‍ ഐഡിയ (വിഐ). ഓപ്പണ്‍ സിഗ്നല്‍ നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെയുള്ള 90 ദിവസത്തെ 4ജി നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ പരിശോധിച്ചാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത (17.4 എംബിപിഎസ്) വോഡാഫോണ്‍ ഐഡിയക്കാണ്. ഇത് എയര്‍ടെല്ലിനേക്കാള്‍ 8 ശതമാനവും ജിയോയേക്കാള്‍ 22 ശതമാനവും അധികമാണ്. 4ജി അപ്‌ലോഡ് വേഗത്തിലും വിഐക്കാണ് മുന്‍തൂക്കം. 13 സര്‍ക്കിളുകളില്‍ അപ്‌ലോഡിംഗ്, ഡൗണ്‍ലോഡിംഗ് മേഖലകളില്‍ വിഐ മുന്നിലെത്തി.
Also Read: 12 നഗരങ്ങളില്‍ കൂടി അതിവേഗ 4ജിയുമായി ബിഎസ്എന്‍എല്‍
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡാഫോണ്‍ ഐഡിയ. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്നിലുള്ള റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെല്ലിനേയും പിന്തള്ളി 4ജി വേഗത്തില്‍ വിഐ കുതിപ്പ് രേഖപ്പെടുത്തി. 4ജി ഡൗണ്‍ലോഡ് സ്‌പീഡ്, 4ജി അപ്‌ലോഡ് സ്‌പീഡ്, 4ജി വീഡിയോ അനുഭവം, 4ജി ലൈവ് വീഡിയോ എക്‌സ്പീരിയന്‍സ്, 4ജി ഗെയിം അനുഭവം, 4ജി വോയിസ് ആപ്പ് എക്‌സ്‌പീരിയന്‍സ് എന്നിങ്ങനെ പ്രകടന മികവ് അളക്കുന്ന ആറ് അളവുകോലുകളിലും വോഡാഫോണ്‍ ഐഡിയ മുന്നിലെത്തി എന്ന് ഓപ്പണ്‍സിഗ്നല്‍ പറയുന്നു.