വിഴിഞ്ഞത്തിന്റെ ചരിത്രക്കുതിപ്പ്; കസ്റ്റംസ് അനുമതിയോടെ കരവഴിയുള്ള ചരക്കുനീക്കത്തിന് കളമൊരുങ്ങി

നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകൾ വഴി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം കൊണ്ടുപോകുന്നത്

വിഴിഞ്ഞത്തിന്റെ ചരിത്രക്കുതിപ്പ്; കസ്റ്റംസ് അനുമതിയോടെ കരവഴിയുള്ള ചരക്കുനീക്കത്തിന് കളമൊരുങ്ങി
വിഴിഞ്ഞത്തിന്റെ ചരിത്രക്കുതിപ്പ്; കസ്റ്റംസ് അനുമതിയോടെ കരവഴിയുള്ള ചരക്കുനീക്കത്തിന് കളമൊരുങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരവഴിയുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ നിർണായക അനുമതി ലഭിച്ചു. അടുത്ത മാസം 18-ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതിയും നേരത്തെ ലഭിച്ചിരുന്നു.

നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകൾ വഴി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ് മാർഗം കൊണ്ടുപോകുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ റോഡ് മാർഗം കൊണ്ടുപോകാൻ സാധിക്കും. ഷിപ്പിങ് കമ്പനികൾക്കും ഏജന്റുമാർക്കും ടെർമിനൽ ഓപ്പറേറ്റർമാർക്കും ഇതിനായി രജിസ്റ്റർ ചെയ്യാം. തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ നീക്കണമെന്നാണ് കസ്റ്റംസിന്റെ നിർദേശം.

Also Read:മുഖ്യമന്ത്രിന്റേത് ഇരട്ടത്താപ്പ്; വിമർശനവുമായി മുഹമ്മദ്‌ റിയാസ്!

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 18-ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കുന്നുണ്ട്. നിക്ഷേപകർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഈ സമ്മിറ്റ് വിഴിഞ്ഞത്തിന്റെ കുതിച്ചുചാട്ടത്തിന് വേഗത കൂട്ടും. തുറമുഖം പ്രവർത്തനം തുടങ്ങി 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്ത് വിഴിഞ്ഞം ലോകോത്തര മാരിടൈം ഹബ്ബ് എന്ന പദവി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുന്നതോടെ ഗതാഗതച്ചെലവ് കുറയുമെന്നും വിതരണശൃംഖല ശക്തമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top