വിഴിഞ്ഞം ഓഹരി വിവാദം! അദാനിയുടെ നീക്കം മുൻകൂർ അനുമതിയില്ലാതെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യു.ഡി.എഫ് സർക്കാർ ഇതുവരെ ഒരു തരത്തിലുള്ള മുൻകൂർ അനുമതിയും നൽകിയിട്ടില്ലെന്നും, ഈ നീക്കങ്ങളെല്ലാം യു.ഡി.എഫ് അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വിഴിഞ്ഞം ഓഹരി വിവാദം! അദാനിയുടെ നീക്കം മുൻകൂർ അനുമതിയില്ലാതെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി
വിഴിഞ്ഞം ഓഹരി വിവാദം! അദാനിയുടെ നീക്കം മുൻകൂർ അനുമതിയില്ലാതെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ രംഗത്ത്. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യു.ഡി.എഫ് സർക്കാർ ഇതുവരെ ഒരു തരത്തിലുള്ള മുൻകൂർ അനുമതിയും നൽകിയിട്ടില്ലെന്നും, ഈ നീക്കങ്ങളെല്ലാം യു.ഡി.എഫ് അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഈ ഓഹരി കൈമാറ്റ നീക്കങ്ങൾ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിന്റെ ഈ നീക്കത്തിൽ സർക്കാർ ശക്തമായ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, അന്ന് ഭരണത്തിലിരുന്ന പിണറായി വിജയൻ ഈ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ എന്നും അദ്ദേ​ഹം ചോദ്യമുന്നയിച്ചു.

Share Email
Top