7200mAh വമ്പൻ ബാറ്ററിയുമായി വിവോയുടെ ഞെട്ടിക്കുന്ന വരവ്; എസ്60 സീരീസ് വിപണിയിലേക്ക്!

മുൻതലമുറയായ എസ്50 സീരീസിനെക്കാൾ മികച്ച ക്യാമറ സവിശേഷതകളും അത്യാധുനിക ഫീച്ചറുകളുമായാണ് പുതിയ സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുന്നത്

7200mAh വമ്പൻ ബാറ്ററിയുമായി വിവോയുടെ ഞെട്ടിക്കുന്ന വരവ്; എസ്60 സീരീസ് വിപണിയിലേക്ക്!
7200mAh വമ്പൻ ബാറ്ററിയുമായി വിവോയുടെ ഞെട്ടിക്കുന്ന വരവ്; എസ്60 സീരീസ് വിപണിയിലേക്ക്!

പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് തങ്ങളുടെ ഏറ്റവും പുതിയ വിവോ എസ്60, വിവോ എസ്60ഇ എന്നീ മോഡലുകൾ ചൈനയിൽ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് ബ്രാൻഡായ വിവോ. മുൻതലമുറയായ എസ്50 സീരീസിനെക്കാൾ മികച്ച ക്യാമറ സവിശേഷതകളും അത്യാധുനിക ഫീച്ചറുകളുമായാണ് പുതിയ സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.59 ഇഞ്ചിന്റെ ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഇരുഫോണുകൾക്കുമുള്ളത്. മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലുമുള്ള ഫോണുകൾക്ക് പ്രീമിയം ലുക്ക് നൽകാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,200mAh ന്റെ ഭീമാകാരമായ ബാറ്ററിയാണ് ഈ സീരീസിന്റെ ഏറ്റവും വലിയ സവിശേഷത. ഇത്രയും വലിയ ബാറ്ററി ശേഷിയുണ്ടായിട്ടും ഫോണുകളുടെ കനം വെറും 7.92 മില്ലിമീറ്ററായും ഭാരം 199 ഗ്രാമായും നിലനിർത്താൻ വിവോയ്ക്ക് സാധിച്ചിട്ടുണ്ട്. പ്രോസസറിന്റെ കാര്യത്തിലാണ് ഇരുമോഡലുകളും തമ്മിൽ പ്രധാന വ്യത്യാസമുള്ളത്. വിവോ എസ്60 മോഡലിൽ കരുത്തുറ്റ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റ് നൽകുമ്പോൾ, എസ്60ഇ പതിപ്പിൽ മീഡിയാടെക് ഡൈമെൻസിറ്റി 7500 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. സെൽഫിക്കായി രണ്ടിലും 50 മെഗാപിക്സലിന്റെ മുൻക്യാമറയാണുള്ളത്.

ക്യാമറ ഡിപ്പാർട്ട്മെന്റിൽ വിവോ എസ്60 മുന്നിട്ടുനിൽക്കുന്നു. 50MP മെയിൻ ക്യാമറയ്ക്കും 8MP അൾട്രാ വൈഡ് ലെൻസിനുമൊപ്പം 3x ഒപ്റ്റിക്കൽ സൂമുള്ള 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. എന്നാൽ എസ്60ഇ മോഡലിൽ പെരിസ്‌കോപ്പ് ക്യാമറ ഒഴിവാക്കി 50MP, 8MP ഇരട്ട ക്യാമറകൾ മാത്രമാണ് നൽകിയിട്ടുള്ളത്. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ, IP68/IP69 വാട്ടർ റെസിസ്റ്റൻസ്, ‘ഗു മെയ് കോംപോണന്റ്’ എന്ന പുതിയ ഫീച്ചർ എന്നിവയോടെ എത്തുന്ന ഈ ഫോണുകൾക്ക് ചൈനയിൽ യഥാക്രമം 3,599 യുവാനും 2,899 യുവാനുമാണ് വില. ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് ഈ സീരീസ് എപ്പോൾ എത്തുമെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Share Email
Top