വിവോ വൈ സീരീസില്‍ മൂന്ന് സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി

വിവോ വൈ സീരീസില്‍ മൂന്ന് സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി

വിവോയുടെ പുതിയ മൂന്ന് സ്മാര്‍ട്ഫോണുകള്‍ വിപണിയിലെത്തി. വിവോ വൈ200 ജിടി, വിവോ വൈ200 ടി, വിവോ വൈ200 ഫോണുകള്‍ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് വിവോ വൈ200 ജിടി, വിവോ വൈ200ടിയിലും വിവോ വൈ200 ലും സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 ചിപ്പാണുള്ളത്. മൂന്ന് ഫോണുകളിലും 6000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്.

അതേസമയം ഇന്ത്യയില്‍ വില്‍ക്കുന്ന വിവോ വൈ200 ല്‍ ചില മാറ്റങ്ങളുണ്ട്. 6.78 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേയുമായാണ് വിവോ വൈ200 ജിടി അവതരിപ്പിച്ചിരിക്കുന്നത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനില്‍ 4500 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒറിജിന്‍ ഒഎസ് 4 ലാണ് വിവോ വൈ200 ജിടിയുടെ പ്രവര്‍ത്തനം. കര്‍വ്ഡ് ഡിസ്പ്ലേയാണിതിന് സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12 ജിബി റാം ഉണ്ട് ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണിതില്‍. ഇതില്‍ 50 എംപി പ്രൈമറി സെന്‍സര്‍ വരുന്നു. രണ്ട് മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍ 16 എംപി സെന്‍സറാണ് ഫ്രണ്ട് ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 512 ജിപി യുഎഫ്എസ് 2.2 സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഐപി 64 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉണ്ട് 6000 എംഎഎച്ച് ബാറ്ററിയില്‍ 60 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. 194.6 ഗ്രാം ആണ് ഭാരം.

Top