വിസ്മയയുടെ അരങ്ങേറ്റം, ജൂഡിന്റെ സംവിധാനം! ‘തുടക്കം’ നാളെ തിയേറ്ററുകളിൽ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി ത്രില്ലർ ചിത്രത്തിന് ഇതിനോടകം മികച്ച അഡ്വാൻസ് ബുക്കിംഗ് പ്രതികരണമാണ് ലഭിക്കുന്നത്

വിസ്മയയുടെ അരങ്ങേറ്റം, ജൂഡിന്റെ സംവിധാനം! ‘തുടക്കം’ നാളെ തിയേറ്ററുകളിൽ
വിസ്മയയുടെ അരങ്ങേറ്റം, ജൂഡിന്റെ സംവിധാനം! ‘തുടക്കം’ നാളെ തിയേറ്ററുകളിൽ

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ നാളെ തിയേറ്ററുകളിലേക്ക്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി ത്രില്ലർ ചിത്രത്തിന് ഇതിനോടകം മികച്ച അഡ്വാൻസ് ബുക്കിംഗ് പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം കൂട്ടി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമ്പോൾ, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

‘2018’ എന്ന വൻ വിജയത്തിന് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രം എന്നതും ഇതിന്റെ വലിയ ആകർഷണമാണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം കുട്ടിക്കാനത്താണ് ചിത്രീകരിച്ചത്. ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്ന് സംവിധായകൻ വിനയപൂർവ്വം പറയുന്നുണ്ടെങ്കിലും, തിയേറ്ററുകളിൽ വലിയ വിസ്മയം തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

Also Read: കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണൻ വരുന്നു! നസ്‌ലൻ ചിത്രത്തിന് ഫോർട്ട് കൊച്ചിയിൽ തുടക്കം!

2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സായ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയിയും ഛായാഗ്രഹണം ജോമോൻ ടി. ജോണുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Share Email
Top