കുട്ടികളെയും കുടുംബങ്ങളെയും കയ്യിലെടുക്കാൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ‘റിവോൾവർ റിങ്കോ’ ട്രെയിലർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണൻ പ്രിയേഷായി എത്തുന്ന ഈ ചിത്രം, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന രസകരമായ ഒരു എന്റർടൈനറായിട്ടാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്

കുട്ടികളെയും കുടുംബങ്ങളെയും കയ്യിലെടുക്കാൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ‘റിവോൾവർ റിങ്കോ’ ട്രെയിലർ പുറത്ത്
കുട്ടികളെയും കുടുംബങ്ങളെയും കയ്യിലെടുക്കാൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ‘റിവോൾവർ റിങ്കോ’ ട്രെയിലർ പുറത്ത്

കിരൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റിവോൾവർ റിങ്കോ’ മെയ് 8-ന് തിയേറ്ററുകളിലെത്തുന്നു. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളുടെയും അവരുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന പ്രിയേഷ് എന്ന യുവാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ പ്രിയേഷായി എത്തുന്ന ഈ ചിത്രം, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന രസകരമായ ഒരു എന്റർടൈനറായിട്ടാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.

മാളികപ്പുറം ഫെയിം ശ്രീപത് യാൻ ഉൾപ്പെടെയുള്ള മികച്ച ബാലതാരങ്ങളാണ് ചിത്രത്തിലെ പ്രധാന ആകർഷണം. ലാലു അലക്സ്, സഞ്ജു ശിവറാം, സാജു നവോദയ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്നു. ഫൈസൽ അലി ക്യാമറയും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ ചിത്രം താരക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. വേനലവധി കാലത്ത് കുട്ടികൾക്ക് ആവേശമാകുന്ന ഒരു ക്ലീൻ ഫാമിലി ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top