കുവൈത്തിൽ വീസ മാറ്റം! ഒരു മാസത്തിനിടെ 14,000 പേർക്ക് പ്രയോജനം; അപേക്ഷിക്കാൻ അവസരം 30 വരെ

ഈ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായാണ് വീസ മാറ്റ നിയമങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്

കുവൈത്തിൽ വീസ മാറ്റം! ഒരു മാസത്തിനിടെ 14,000 പേർക്ക് പ്രയോജനം; അപേക്ഷിക്കാൻ അവസരം 30 വരെ
കുവൈത്തിൽ വീസ മാറ്റം! ഒരു മാസത്തിനിടെ 14,000 പേർക്ക് പ്രയോജനം; അപേക്ഷിക്കാൻ അവസരം 30 വരെ

കുവൈത്തിലെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ വീസ മാറ്റം പദ്ധതിയിൽ ഒരു മാസത്തിനിടെ പങ്കാളികളായത് 14,000 വിദേശികൾ. ഇതിൽ ഭൂരിഭാഗം പേരും, അതായത് 8,553 അപേക്ഷകരും ചെറുകിട-ഇടത്തരം സംരംഭമേഖലയിൽ നിന്നുള്ളവരാണ്. ഈ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ വിന്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായാണ് വീസ മാറ്റ നിയമങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്. നേരത്തെ മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം, ഇപ്പോൾ ഒരു വർഷം പൂർത്തിയാക്കിയവർക്കും തൊഴിലുടമയുടെ എൻഒസി സഹിതം ഉപയോഗപ്പെടുത്താം.

എസ്എംഇ, കൃഷി, വ്യവസായം, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് 10 ദിനാർ ഫീസടച്ച് ‘അഷാൽ’ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഈ പരിഷ്കാരത്തിന് ഈ മാസം 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നിർദിഷ്ട സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
Top