വിരാട് കോലിക്ക് കഴുത്തിനു പരുക്ക്; രഞ്ജി ട്രോഫി കളിക്കുമോ

പരുക്കു തിരിച്ചടിയായാൽ ചാംപ്യൻസ് ട്രോഫിയിലെ കോലിയുടെ പ്രകടനത്തേയും അതു ബാധിക്കുമെന്നതിൽ സംശയമില്ല

വിരാട് കോലിക്ക് കഴുത്തിനു പരുക്ക്; രഞ്ജി ട്രോഫി കളിക്കുമോ
വിരാട് കോലിക്ക് കഴുത്തിനു പരുക്ക്; രഞ്ജി ട്രോഫി കളിക്കുമോ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ നായകനും ഗ്രൗണ്ടിലെ സൂപ്പര്‍ താരവുമായ വിരാട് കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നതിനിടെ പരുക്കേറ്റതായി വിവരം. കോലിയുടെ കഴുത്തിന് ഉളുക്കൽ അനുഭവപ്പെട്ടതിനെ തുടർന്ന് താരം കുത്തിവയ്പ് എടുത്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ കോലി, ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജനുവരി 23 ന് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുമ്പോൾ കോലി ‍ഡൽഹി ടീമിനു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

മത്സരത്തിനിറങ്ങുമോ കോലി…

SYMBOLIC IMAGE

ഫെബ്രുവരിയിൽ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുള്ളതിനാൽ ഇനിയുള്ള ദിവസങ്ങൾ കോലിക്കു നിർണായകമാകും. ജനുവരി 23 ന് സൗരാഷ്ട്രയ്ക്കെതിരെയാണ് ഡല്‍ഹിയുടെ ര‍ഞ്ജി ട്രോഫി പോരാട്ടം. കോലി ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം തുടങ്ങും. എന്നാൽ കോലി മത്സരത്തിന് ഇറങ്ങുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

Also Read: ഹാര്‍ദിക് നന്നായി ചെയ്തിട്ടുണ്ട്, നല്ല നേതാവാണെന്ന് നേരത്തെ തെളിയിച്ചതാണ്; ദിനേശ് കാര്‍ത്തിക്

ഡൽഹിയുടെ ആദ്യ രണ്ടു മത്സരങ്ങൾ കോലി കളിക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ‌ പ്രതികരണമൊന്നും നിലവിൽ നടത്തിയിട്ടില്ല. പരുക്കു തിരിച്ചടിയായാൽ ചാംപ്യൻസ് ട്രോഫിയിലെ കോലിയുടെ പ്രകടനത്തേയും അതു ബാധിക്കുമെന്നതിൽ സംശയമില്ല.

Share Email
Top