‘പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ദേവ്ദത്ത് പടിക്കലിനായിരുന്നു നല്‍കേണ്ടിയിരുന്നത്’: വിരാട് കോഹ്‌ലി

എന്തുകൊണ്ടാണ് അവര്‍ ഈ അവാര്‍ഡ് എനിക്ക് നല്‍കിയതെന്ന് അറിയില്ല.

‘പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ദേവ്ദത്ത് പടിക്കലിനായിരുന്നു നല്‍കേണ്ടിയിരുന്നത്’: വിരാട് കോഹ്‌ലി
‘പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് ദേവ്ദത്ത് പടിക്കലിനായിരുന്നു നല്‍കേണ്ടിയിരുന്നത്’: വിരാട് കോഹ്‌ലി

പിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി റോയല്‍ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലി. ഓരോ മത്സരവും വിജയിക്കുക എന്നതാണ് പ്രധാനം. ടീം രണ്ട് പോയിന്റ് സ്വന്തമാക്കണം.

എനിക്ക് കൂടുതല്‍ വേഗത്തില്‍ റണ്‍സ് നേടാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ദേവ്ദത്ത് പടിക്കല്‍ കൂടുതല്‍ അപകടകാരിയായി. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് അവന് നല്‍കേണ്ടതാണ്. എന്തുകൊണ്ടാണ് അവര്‍ ഈ അവാര്‍ഡ് എനിക്ക് നല്‍കിയതെന്ന് അറിയില്ല. ഞാന്‍ ക്രീസില്‍ നിലയുറപ്പിക്കാനും സ്‌കോറിങ് ചെയ്യാനുമാണ് ശ്രമിച്ചതെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി.

Also Read:വാംഖഡെയില്‍ ചെന്നൈയെ അടിച്ചുപറത്തി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ലക്ഷ്യത്തിലെത്തി.

Share Email
Top