സിനിമ പിടിക്കാൻ വിനീത് മാധവൻ എത്തുന്നു; ‘മോളിവുഡ് ടൈംസ്’ ടീസർ പുറത്ത്!

വിനീത് മാധവന്റെ സിനിമാ മോഹങ്ങളും യാത്രയുമാണ് സിനിമയുടെ പ്രമേയം

സിനിമ പിടിക്കാൻ വിനീത് മാധവൻ എത്തുന്നു; ‘മോളിവുഡ് ടൈംസ്’ ടീസർ പുറത്ത്!
സിനിമ പിടിക്കാൻ വിനീത് മാധവൻ എത്തുന്നു; ‘മോളിവുഡ് ടൈംസ്’ ടീസർ പുറത്ത്!

സ്ലിൻ നായകനാകുന്ന അഭിനവ് സുന്ദർ നായക് ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ പായുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലിൻ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

‘മുകുന്ദൻ ഉണ്ണി’ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നസ്ലിനോടൊപ്പം ‘പ്രേമലു’ താരം സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തുന്നു. രാമു സുനിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. നിധിൻ രാജ് അരോളും സംവിധായകനും ചേർന്നാണ് എഡിറ്റിംഗ്. വിനീത് മാധവന്റെ സിനിമാ മോഹങ്ങളും യാത്രയുമാണ് സിനിമയുടെ പ്രമേയം. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Share Email
Top