അധികാരമേൽക്കും മുൻപേ മാതൃകയായി വിജയ്; സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും പൂർണ്ണമായും ഒഴിവാക്കി

തനിക്ക് അനുവദിച്ച അധിക സുരക്ഷാ സംവിധാനങ്ങൾ അയൽവാസികൾക്കും യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കരുതെന്ന് വിജയ് പ്രത്യേകമായി ആവശ്യപ്പെട്ടതായി ടി.വി.കെ ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാർ വ്യക്തമാക്കി

അധികാരമേൽക്കും മുൻപേ മാതൃകയായി വിജയ്; സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും പൂർണ്ണമായും ഒഴിവാക്കി
അധികാരമേൽക്കും മുൻപേ മാതൃകയായി വിജയ്; സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും പൂർണ്ണമായും ഒഴിവാക്കി

ചെന്നൈ: തമിഴ്‌നാടിന്റെ നിയുക്ത മുഖ്യമന്ത്രിയും ടി.വി.കെ അധ്യക്ഷനുമായ വിജയ് തന്റെ സുരക്ഷാ സംവിധാനങ്ങളിൽ വൻ കുറവ് വരുത്തി ജനകീയ മാതൃക കാട്ടുന്നു. സുരക്ഷാ ക്രമീകരണങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന തിരിച്ചറിവിനെത്തുടർന്നാണ് തന്റെ സുരക്ഷാ വലയവും അകമ്പടി വാഹനങ്ങളും അടിയന്തരമായി പിൻവലിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയത്. ഇതേത്തുടർന്ന് നീലാങ്കരൈയിലെ വസതിക്കും പനയൂരിലെ ഓഫീസിനും മുന്നിലുണ്ടായിരുന്ന കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് നീക്കം ചെയ്തു.

ബുധനാഴ്ച വൈകിട്ടോടെ തന്നെ വിജയ്യുടെ യാത്രകൾക്ക് അകമ്പടി സേവിച്ചിരുന്ന കോൺവോയ് വാഹനങ്ങൾ പിൻവലിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മാറ്റുകയും സുരക്ഷാ പരിശോധനയ്ക്കായി സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത്തരമൊരു തീരുമാനം വിജയ് കൈക്കൊള്ളുകയായിരുന്നു.

Also Read:ഗുരുഗ്രാമിൽ റോഡ് തകർന്ന് 15 അടി ആഴമുള്ള ഗർത്തം; സോഹ്ന റോഡ് എക്സ്പ്രസ് വേയിൽ വൻ അപകടഭീഷണി!

തനിക്ക് അനുവദിച്ച അധിക സുരക്ഷാ സംവിധാനങ്ങൾ അയൽവാസികൾക്കും യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കരുതെന്ന് വിജയ് പ്രത്യേകമായി ആവശ്യപ്പെട്ടതായി ടി.വി.കെ ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാർ വ്യക്തമാക്കി. ഇത് ഭരണപരമായ മാറ്റങ്ങൾ മൂലമല്ലെന്നും, മറിച്ച് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാഗ്രഹിക്കുന്ന നേതാവിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേൽക്കും മുൻപേയുള്ള വിജയ്യുടെ ഈ നീക്കം വലിയ രീതിയിലുള്ള ജനപിന്തുണയാണ് തമിഴ്‌നാട്ടിൽ നേടുന്നത്.

Share Email
Top