റീ റിലീസിലും ബോക്‌സോഫീസില്‍ ആടിതിമിര്‍ത്ത് വിജയ് ചിത്രം ‘ഗില്ലി’

റീ റിലീസിലും ബോക്‌സോഫീസില്‍ ആടിതിമിര്‍ത്ത് വിജയ് ചിത്രം ‘ഗില്ലി’

ചെന്നൈ: ബോക്‌സോഫീസില്‍ ആടിതിമിര്‍ത്ത് റീ റിലീസായ വിജയ് ചിത്രം ‘ഗില്ലി’. ആവേശത്തോടെയാണ് വിജയ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. റീ റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടുള്ള ദിവസങ്ങളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്.

‘ഗില്ലി’യുടെ റിലീസിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റീ റിലീസ്. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രം റീ റിലീസ് ചെയ്തു. യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസുണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വലിയ റിലീസുകള്‍ ഇല്ലാത്തതും ‘ഗില്ലി’ക്ക് ഗുണമായി.

കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2004-ല്‍ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ഗില്ലി 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. നാല് കോടി രൂപയായിരുന്നു വിജയ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം.

Top