CMDRF

എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചു

അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം

എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചു
എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചു

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും. സസ്പെന്‍ഷനിലായ എസ് പി സുജിത്ദാസിനെതിരെയും അന്വേഷണം നടക്കും.

എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, വന്‍തുക നല്‍കി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു ശിപാര്‍ശ.

Top