അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് ‘വിടാമുയര്‍ച്ചി’. പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ യാതൊരു വിധ മുന്നറിയിപ്പോ അനൗൺസ്മെന്റോ ഇല്ലാതെ സണ്‍ ടീവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.
Also Read: ജെയ്സണ്‍ സഞ്ജയ് സംവിധായകനാകുന്നു! ഹീറോയെ പ്രഖ്യാപിച്ചു
ആക്ഷന്‍ റോഡ് ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പല ഫ്രെയിമുകളും ബ്രേക്കിംഗ് ബാഡ് സീരീസിനെയും, സ്പഗെട്ടി വെസ്റ്റേണ്‍ സിനിമകളെയും അനുസ്മരിപ്പിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ കമന്റുകള്‍. വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ അജിത്ത് ഓടിക്കുന്ന വണ്ടിയുടെ അപകട ദൃശ്യങ്ങള്‍ വൈറലായിരുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ സാര്‍ജ, തൃഷ, റെജീന കാസന്‍ഡ്ര, പ്രിയ ഭവാനി ശങ്കര്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 2025 ജനുവരി പൊങ്കല്‍ റിലീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം.