അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്ത് കുമാറിന്റെ വിഡാമുയര്‍ച്ചി സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസാണ് അജിത്ത് ചിത്രത്തിന്റെ കേരള വിതരണമെന്നതാണ് പുതിയ അപ്‍ഡേറ്റ്.
തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക. അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയിരുന്നു. ഇപ്പോൾ ഇതാ അജിത്തിന്റെ വിഡാമുയര്‍ച്ചി ചിത്രം റിലീസിന് തയ്യാറായതിന്റെ ആവേശത്തിലാണ് ആരാധകര്‍.
Also Read: റീറിലീസിനൊരുങ്ങി ഒരു വടക്കന്‍ വീരഗാഥ !
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ചിത്രം.സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വ്വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.