ഏറ്റവും വലിയ ഇരുചക്ര വാഹന വിൽപ്പന കമ്പനിയായ ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലും മികച്ച വിൽപ്പന കാഴ്ച്ചവെക്കുകയാണ്. ഹീറോ മോട്ടോകോർപ്പിന്റെ വിഡ ബ്രാൻഡിന്റെ വിഡ വി2 സീരീസിലെ മോഡലുകളാണ് വിൽക്കപ്പെടുന്നത്. അവയുടെ വില 74,000 രൂപ മുതൽ 1.20 ലക്ഷം രൂപ വരെയാണ്.
മെയ് മാസത്തിൽ, വിഡ വി2 സീരീസ് ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന പ്രതിവർഷം 191 ശതമാനം വർദ്ധിച്ചു. മോഡലിന് 7,165 ഉപഭോക്താക്കളെ ലഭിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 6123 യൂണിറ്റ് വിഡ വി2 സ്കൂട്ടറുകൾ ആണ് കമ്പനി വിറ്റത്.
Also Read: പുത്തന്‍ കാരവാന്‍ സ്വന്തമാക്കി മമ്മൂട്ടി
ബജാജ്, ഒല ഇലക്ട്രിക്, ആതർ, ടിവിഎസ്, എനർജി തുടങ്ങിയ ജനപ്രിയ കമ്പനികൾക്ക് പിന്നാലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പ് മുന്നിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഡാറ്റ പരിശോധിച്ചാൽ, വിഡ സ്കൂട്ടറുകളുടെ ആവശ്യം മാസം തോറും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ വിഡ ബ്രാൻഡിൽ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായ റിപ്പോർട്ടുകളാണ് വരുന്നത്. ഹീറോ വിഡ ഇസഡ്, വിഡ വിഎക്സ്2 എന്നിങ്ങനെ ആയിരിക്കും അവയുടെ പേരുകളെന്ന റിപ്പോർട്ടുകൾ ഉണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ വിഡ വി2 പോലെ, വിഎക്സ്2 ന് 2-3 വകഭേദങ്ങൾ ഉണ്ടാകാം. അവയുടെ വില ഒരു ലക്ഷം രൂപയിൽ നിന്നും ആരംഭിക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.