CMDRF

ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളായി രജനികാന്തും അമിതാഭ് ബച്ചനും; ‘വേട്ടൈയന്‍’ ട്രെയ്‍ലര്‍ എത്തി

ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും

ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളായി രജനികാന്തും അമിതാഭ് ബച്ചനും; ‘വേട്ടൈയന്‍’ ട്രെയ്‍ലര്‍ എത്തി
ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളായി രജനികാന്തും അമിതാഭ് ബച്ചനും; ‘വേട്ടൈയന്‍’ ട്രെയ്‍ലര്‍ എത്തി

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടൈയന്‍. രജനികാന്തിന്റെ വമ്പന്‍ ഒരു ഹിറ്റ് ചിത്രമായി വേട്ടൈയന്‍ മാറും എന്നാണ് പ്രതീക്ഷ. ഇതിനകം പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ചിത്രത്തിന്‍റെ കഥാസൂചനകളുമുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചന്‍ സ്‌ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷന്‍, സാബുമോന്‍ അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പന്‍ താരങ്ങളും അണിനിരക്കുന്നു. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top