സംസ്ഥാനത്ത് അതിശക്തമായ മഴ; എറണാകുളത്തും തൃശൂരും ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ; എറണാകുളത്തും തൃശൂരും ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ; എറണാകുളത്തും തൃശൂരും ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയും 40-50 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിച്ചേക്കാം.

കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. എന്നാൽ, ഈ ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. അവധി ദിവസങ്ങളിൽ നഷ്ടപ്പെടുന്ന പ്രവൃത്തി ദിനങ്ങൾ പിന്നീട് നികത്താൻ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

Also Read:അർജന്റീന ആരാധകനാണ്, പക്ഷേ ഫുട്ബോളിനാണ് മുൻഗണന; വിവാദ തീരുമാനങ്ങൾക്കെതിരെ എം.ബി. രാജേഷ്

മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രയ്ക്ക് വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ജില്ലാ ഭരണകൂടങ്ങൾ പുരോഗമിപ്പിക്കുകയാണ്. കൂടാതെ, കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Share Email
Top