നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

തനിക്ക് മാനസികപ്രശ്നങ്ങളില്ലെന്നും വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലുമെന്നും വിളിച്ചുപറഞ്ഞ പ്രതി, തൂക്കിക്കൊന്നോളൂ എന്ന രീതിയിലാണ് കോടതിയിൽ പ്രതികരിച്ചത്

നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തനിക്ക് മാനസികപ്രശ്നങ്ങളില്ലെന്നും വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലുമെന്നും വിളിച്ചുപറഞ്ഞ പ്രതി, തൂക്കിക്കൊന്നോളൂ എന്ന രീതിയിലാണ് കോടതിയിൽ പ്രതികരിച്ചത്. ബിഎൻഎസ് വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷന്റെ ശക്തമായ ആവശ്യം.

കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി വരുന്നത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ആ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന പ്രതി, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് 2025 ജനുവരിയിൽ സുധാകരനെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും ഇയാൾ നന്നാവാൻ സാധ്യതയില്ലെന്നുമാണ് പ്രൊബേഷൻ ഓഫീസറും സൈക്കോളജിസ്റ്റും കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Share Email
Top