മലപ്പുറം: രാജ്യത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം വേതനം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശ, അംഗന്‍വാടി ജീവനക്കാരടക്കം എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും തൊഴിലാളികള്‍ എന്ന നിലയിലേക്ക് കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ അവരുടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയു. മലപ്പുറം എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read: കോട്ടയത്ത് ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്
വീണാ ജോര്‍ജിന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ സമയം അനുവദിച്ചില്ല എന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണജോര്‍ജ്ജുമായുള്ള കൂടിക്കാഴ്ചക്ക് ബുദ്ധിമുട്ടില്ലെന്ന നിലപാട് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ചക്ക് അടുത്ത ആഴ്ച സമയം അനുവദിക്കുമെന്ന് നദ്ദ അറിയിച്ചു. കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്.