പത്തനംതിട്ട: ശബരിമല നിലയ്ക്കലില്‍ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പ്രദേശത്തെ ഗോത്ര വിഭാഗക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിര്‍മ്മിക്കുക. ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്ജ് അറിയിച്ചു.
Also Read: ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നത്, പൊളിഞ്ഞപ്പോള്‍ അനാഥമായി; കെ മുരളീധരന്‍
അതെസമയം, പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.