ചാന്‍സലര്‍ക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കണം: ഗവര്‍ണര്‍

ചാന്‍സലര്‍ക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്ന് ചെലവിട്ട പണം തിരിച്ചടയ്ക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സലര്‍ക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ നിന്ന് ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഗവര്‍ണറുടെ ഉത്തരവ്. വിസിമാര്‍ സ്വന്തം കേസ് സ്വന്തം ചെലവില്‍ നടത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഒരു കോടി 13 ലക്ഷം രൂപ ചെലവിട്ടതിന് നീതീകരണമില്ലെന്നും ധന ദുര്‍വിനിയോഗമാണെന്നും ഇതിനായി ചെലവിട്ട തുക വിസിമാര്‍ ഉടനടി തിരിച്ചടച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.

വിസി നിയമനത്തില്‍ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ കാലിക്കറ്റ്, സംസ്‌കൃത, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമര്‍പ്പിച്ചതും വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിസിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവര്‍ണര്‍ ആരംഭിച്ചത്. കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാര്‍ ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

Top