ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വസുദൈവ കുടുംബകം മികച്ച ഡോക്യുമെന്ററി

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വസുദൈവ കുടുംബകം മികച്ച ഡോക്യുമെന്ററി

ന്യൂയോര്‍ക്ക് > സംവിധായകന്‍ ആനന്ദ് പട്വര്‍ധന്റെ ഡോക്കുമെന്ററിക്ക് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. പട്‌വര്‍ധന്‍ സംവിധാനം ചെയ്ത വസുദൈവ കുടുംബകം മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് നേടിയത്.

നേരത്തേ, ടെക്സാസിലെ ഓസ്റ്റിനില്‍ സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവലില്‍ മികച്ച പ്രേക്ഷക പിന്തുണയ്ക്കുള്ള പുരസ്‌കാരവും ഡോക്യുമെന്ററി നേടിയിരുന്നു. സ്വന്തം കുടുംബത്തെ ദൃശ്യവല്‍കരിച്ച് മാറുന്ന ഇന്ത്യയെ കണ്ടെത്താനുള്ള ശ്രമമാണ് ‘വസുദൈവ കുടുംബക’ ത്തിലൂടെ ആനന്ദ് പട്വര്‍ധന്‍ നടത്തുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏടുകളിലെ ഹിന്ദു- മുസ്ലിം മൈത്രിയുടെ പ്രത്യക്ഷോദാഹരണങ്ങളും ഡോക്കുമെന്ററി എടുത്തുകാട്ടുന്നു. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ ലോകജനത ശബ്ദമുയര്‍ത്തണമെന്ന് പറഞ്ഞാണ് പട്‍വര്‍ധന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Top