ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍), ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഒ ആര്‍ സി പ്രൊജക്റ്റ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കൗണ്‍സിലര്‍ (ഗവ. ചില്‍ഡ്രന്‍സ് ഹോം മായിത്തറ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായപരിധി 2025 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19-ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഫോണ്‍ 0477 2241644 എന്ന നമ്പറിൽ വിളിക്കുക.