ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരവും ജനഗണമനയും നിർബന്ധം; കർശന പ്രോട്ടോകോളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാഷ്ട്രപതിയുടെ അഭിസംബോധനകൾക്കും പതാക ഉയർത്തുന്ന ചടങ്ങുകൾക്കും ഈ നിയമം ബാധകമാണ്

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരവും ജനഗണമനയും നിർബന്ധം; കർശന പ്രോട്ടോകോളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരവും ജനഗണമനയും നിർബന്ധം; കർശന പ്രോട്ടോകോളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരവും ജനഗണമനയും ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. ഇനിമുതൽ ഇത്തരം ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും ഒടുക്കത്തിലും വന്ദേമാതരവും ദേശീയഗാനവും മുഴുവനായി ആലപിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു.

പുതിയ പ്രോട്ടോകോൾ പ്രകാരം വന്ദേമാതരത്തിന്റെ മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് നീളുന്ന മുഴുവൻ ഖണ്ഡങ്ങളും ആദ്യം ആലപിക്കണം. ഇതിനുശേഷം 52 സെക്കൻഡ് ദൈർഘ്യമുള്ള ദേശീയഗാനമായ ജനഗണമന ആലപിക്കണം. രാഷ്ട്രപതിയുടെ അഭിസംബോധനകൾക്കും പതാക ഉയർത്തുന്ന ചടങ്ങുകൾക്കും ഈ നിയമം ബാധകമാണ്. ചില സംസ്ഥാനങ്ങളിൽ സംസ്ഥാനഗീതങ്ങൾ ആലപിക്കുന്ന പതിവുണ്ട്. ഇത്തരം സാഹചര്യത്തിൽ ആദ്യം സംസ്ഥാനഗീതം ആലപിച്ച ശേഷം വന്ദേമാതരവും പിന്നീട് ദേശീയഗാനവും ആലപിക്കണമെന്നാണ് നിർദ്ദേശം.

Also Read:മുംബൈയിലും ഡൽഹിയിലും റെഡ് അലേർട്ട്; കനത്ത മഴ തുടരുന്നതിനിടയിലും ആന്ധ്രയിൽ ഉഷ്ണതരംഗം മുന്നറിയിപ്പുമായി ഐഎംഡി

ദേശീയഗാനവും ഗീതവും ആലപിക്കുമ്പോൾ സദസ്സ് അറ്റൻഷനായി നിൽക്കണമെന്നും വരികളും ഉച്ചാരണവും ഭാഷാശുദ്ധിയും കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നു. എന്നാൽ, സിനിമകളിലോ ഡോക്യുമെന്ററികളിലോ ഇവ ഉൾപ്പെടുത്തിയാൽ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. വിദേശ അതിഥികളെ ആദരിക്കുന്ന ചടങ്ങുകളിൽ ആദ്യം അവരുടെ രാജ്യത്തിന്റെ ദേശീയഗാനവും രണ്ടാമത് ഇന്ത്യയുടെ ദേശീയഗാനവും ആലപിക്കണം. വിദേശ നയതന്ത്ര പ്രതിനിധികൾ നടത്തുന്ന ചടങ്ങുകൾക്കും ഈ നിബന്ധന ബാധകമാണ്. ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം പ്രോട്ടോകോളുകൾ പരിഷ്കരിച്ചത്.

Share Email
Top