CMDRF

വള്ളികുന്നത്തെ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം

വള്ളികുന്നത്തെ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം
വള്ളികുന്നത്തെ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ ദിനാഷ് സ്വദേശി സനാദന്‍ ആണ് അറസ്റ്റിലായത്. കാമ്പിശ്ശരി തെക്കേതലയ്ക്കല്‍ എംഎസ് ഇഷ്ടിക കമ്പനിക്ക് സമീപം ഇന്നലെയാണ് സമയ ഹസ്ദ (22) എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

അഞ്ച് ദിവസം മുമ്പാണ് സമയ ഹസ്ദ കേരളത്തില്‍ ജോലിക്കെത്തിയത്. സംഭവത്തിന് പിന്നാലെ, ഒപ്പം ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ സനാദന്‍ (24), പ്രേം (40) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ സനാദന്‍ കുറ്റം സമ്മതിച്ചു. വള്ളികുന്നം എസ്എച്ച്ഒ ബിനുകുമാര്‍ ടി, എസ്‌ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Top