തിരുവനന്തപുരത്തും ആറ്റിങ്ങലിലും എല്‍ഡിഎഫ് ജയിക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരത്തും ആറ്റിങ്ങലിലും എല്‍ഡിഎഫ് ജയിക്കും: വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തും ആറ്റിങ്ങലിലും എല്‍ഡിഎഫ് ജയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് 40,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. ആറ്റിങ്ങലില്‍ വി ജോയിക്ക് 70,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖറും ആണ് മത്സരിച്ചത്. ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശും ബിജെപി സ്ഥാനാര്‍ത്ഥിയായി വി മുരളീധരനുമാണ് മത്സരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.

Top