കൊച്ചി: കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 800 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കോലിയക്കോട് വെല്‍ഫയര്‍ എല്‍. പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിലെ 17 സ്‌കൂളുകളില്‍ ഒരു കോടി മുതല്‍ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോലിയക്കോട് വെല്‍ഫയര്‍ എല്‍. പി സ്‌കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കില്‍ ഇനിയും ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
4800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച പുതിയ മന്ദിരത്തില്‍ ആറ് ക്ലാസ്സ്മുറികളും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കുകളും വരാന്തയും ഉണ്ട്. മൂന്ന് നിലകള്‍ നിര്‍മ്മിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നല്‍കിയിട്ടുണ്ട്. 15 മാസം കൊണ്ടാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.