പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യും: വി.എന്‍. വാസവന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീയതി ലഭിക്കുന്നതിനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്നവരെ ചേര്‍ത്തു നിര്‍ത്തുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 2700 പേര്‍ക്ക് 284 കോടി രൂപയോളം വിതരണം ചെയ്തിരുന്നു. വെളളിയാഴ്ച വിഴിഞ്ഞത്ത് വിതരണം ചെയ്തത് 8.76 കോടിരൂപയാണ്. കരമടി തൊഴിലാളികള്‍ക്കും സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാജ്യത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അധികം വേതനം നല്‍കുന്നത് കേരളത്തില്‍; വീണാ ജോര്‍ജ്

മത്സ്യത്തൊഴിലാളി സംഘടനകളുടെ നിര്‍ദേശമടക്കം പരിഗണിച്ചാണ് വിഴിഞ്ഞത്തെ പുനരധിവാസത്തില്‍ തീരുമാനമെടുത്തതെന്ന് പരിപാടിയില്‍ അധ്യക്ഷനായ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എം. വിന്‍സെന്റ് എംഎല്‍എ, കൗണ്‍സിലര്‍മാരായ നിസാമുദീന്‍, പനിയടിമ ജോണ്‍, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍, തുറമുഖ സ്‌പെഷ്യല്‍ സെക്രട്ടറി എ. കൗശിക്, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിതാ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share Email
Top