വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി. സതീശന്‍

ലഹരിക്കെതിരെ ആര് പ്രചാരണം നടത്തിയാലും അതിനെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.

വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി. സതീശന്‍
വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമെന്ന് വി.ഡി. സതീശന്‍

കോഴിക്കോട്: പെരിന്തല്‍മണ്ണയില്‍ ലഹരിക്കെതിരായ വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സമാപന പ്രസംഗം നടക്കുന്നതിനിടയിലാണ് പൊലീസെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. ലഹരി വ്യാപനത്തിനെതിരെ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് നടത്തിയ പരിപാടി അലങ്കോലപ്പെടുത്തിയതിലൂടെ ലഹരി വിഷയത്തില്‍ സര്‍ക്കാരും പൊലീസും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read: ശബരിമല ദര്‍ശനം; രാഷ്ട്രപതി ഈ ആഴ്ച എത്തും

ലഹരിക്കെതിരെ ആര് പ്രചാരണം നടത്തിയാലും അതിനെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഒരു ആത്മാര്‍ഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പെരിന്തല്‍മണ്ണയിലെ സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. പരിപാടി അലങ്കോലപ്പെടുത്തിയതിനെ സംബന്ധിച്ച് അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Share Email
Top