യുക്രെയ്‌നില്‍ റഷ്യക്കെതിരെ അമേരിക്ക സൈന്യത്തെ വിന്യസിക്കില്ല: പെന്റഗണ്‍

യുക്രെയ്‌നിനെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ സഖ്യകക്ഷികളുടെ മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സ്വന്തം സൈനികരെ യുക്രെയ്‌നിലേയ്ക്ക് അയക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

യുക്രെയ്‌നില്‍ റഷ്യക്കെതിരെ അമേരിക്ക സൈന്യത്തെ വിന്യസിക്കില്ല: പെന്റഗണ്‍
യുക്രെയ്‌നില്‍ റഷ്യക്കെതിരെ അമേരിക്ക സൈന്യത്തെ വിന്യസിക്കില്ല: പെന്റഗണ്‍

യുക്രെയ്‌നിനെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ സഖ്യകക്ഷികളുടെ മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സ്വന്തം സൈനികരെ യുക്രെയ്‌നിലേയ്ക്ക് അയക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ട്രംപിന്റെ പ്രതിനിധി കീത്ത് കെല്ലോഗ് വെള്ളിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ (എംഎസ്സി) യൂറോപ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെഗ്സെത്തിന്റെ പ്രസ്താവന. വന്നിരിക്കുന്നത്.

നാറ്റോ രാജ്യങ്ങള്‍ പ്രതിരോധത്തിനായി ജിഡിപിയുടെ 2 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിക്കണമെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു. ആയുധ കയറ്റുമതി ട്രാക്ക് ചെയ്യാന്‍ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അമേരിക്ക പരിഗണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് പെന്റഗണ്‍ മേധാവി വ്യക്തമാക്കുകയും ചെയ്തു. അധികാരമേറ്റതിനുശേഷം, ട്രംപ് ‘അമേരിക്ക ആദ്യം’ എന്ന നയത്തിലേക്ക് മാറുകയും, തുടര്‍ന്ന് യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള മിക്ക വിദേശ രാജ്യങ്ങള്‍ക്കും അമേരിക്കയില്‍ നിന്നുള്ള വിദേശ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു, അന്യായമായ വ്യാപാര രീതികള്‍ ആരോപിച്ച് സഖ്യരാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തി. യുക്രെയ്ന്‍ സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.

Donald Trump

Also Read: യുക്രെയ്‌നിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി റഷ്യ

അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഉത്തരവില്ലാതെ യുക്രെയ്‌നിലേക്ക് വിന്യസിച്ചിരിക്കുന്ന ഏതൊരു വിദേശ സേനയ്ക്ക് എതിരെ തങ്ങള്‍ ആക്രമണം നടത്തുമെന്ന് യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു

Share Email
Top