അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ന് ഇന്ത്യയില്‍

ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സ്, മക്കളായ ഇവാന്‍, വിവേക്, മിറബെല്‍ എന്നിവരും ഒപ്പമുണ്ടാകും

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ന് ഇന്ത്യയില്‍
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ന് ഇന്ത്യയില്‍

ഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് 4 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സ്, മക്കളായ ഇവാന്‍, വിവേക്, മിറബെല്‍ എന്നിവരും ഒപ്പമുണ്ടാകും. വാന്‍സ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് 6.30ന് കൂടിക്കാഴ്ച നടത്തുന്ന വാന്‍സ് അത്താഴവിരുന്നിലും പങ്കെടുക്കും.

വ്യാപാരം, താരിഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉപയകക്ഷി സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ഉന്നത തല സംഘത്തിന്റെ സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Also Read:  അഫ്​ഗാൻ കുടിയേറ്റക്കാർ രാജ്യത്തിന് ഭീഷണി, പാക്കിസ്ഥാന് കിട്ടിയത് എട്ടിന്റെ പണി

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള നിരവധി കാബിനറ്റ് മന്ത്രിമാരും ബിജെപിയിലെ ഉന്നത നേതാക്കളും അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. അക്ഷര്‍ധാം ക്ഷേത്രമടക്കം സന്ദര്‍ശിക്കും. 23ന് ആഗ്രയിലും ജയ്പുരിലും സന്ദര്‍ശനം നടത്തിയ ശേഷം 24ന് ജയ്പുരില്‍നിന്ന് യുഎസിലേക്കു തിരിച്ചുപോകും.

Share Email
Top