ആഗോള ഓഹരി വിപണികൾ വൻ മുന്നേറ്റം രേഖപ്പെടുത്തി. അമേരിക്കൻ വിപണികളായ നാസ്ഡാക്ക്, എസ് ആൻഡ് പി 500 എന്നിവ റെക്കോർഡ് ഉയരത്തിലെത്തി. ജപ്പാനിലെ നിക്കി സൂചിക ചരിത്രത്തിലാദ്യമായി 5 ശതമാനം ഉയർന്ന് 62,000 കടന്നു. ഇതിനുപുറമെ, സമാധാന ചർച്ചകൾ സജീവമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലും വൻ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് 93 ഡോളറായും കുറഞ്ഞു.
അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഡബ്ല്യുടിഐ ക്രൂഡ് വില 9 ശതമാനവും ബ്രെന്റ് ക്രൂഡ് വില 8 ശതമാനവും കുറഞ്ഞു. 2026 ഫെബ്രുവരി മുതൽ നിലനിന്നിരുന്ന കടുത്ത അനിശ്ചിതത്വത്തിന് ഈ നീക്കം അറുതി വരുത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ക്രൂഡ് ഓയിൽ വില കുറഞ്ഞത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.





