യുഎഇയിൽ അമേരിക്ക വിസ സേവനങ്ങൾ താൽകാലികമായി നിർത്തുന്നതായി അമേരിക്കൻ എംബസി

19 വരെയുള്ള വിസ അഭിമുഖത്തിൽ മാറ്റമുണ്ടാകില്ല

യുഎഇയിൽ അമേരിക്ക വിസ സേവനങ്ങൾ താൽകാലികമായി നിർത്തുന്നതായി അമേരിക്കൻ എംബസി
യുഎഇയിൽ അമേരിക്ക വിസ സേവനങ്ങൾ താൽകാലികമായി നിർത്തുന്നതായി അമേരിക്കൻ എംബസി

അബുദാബി: വിസ അപ്പോയ്ന്റ്മെന്റും ഫീസ് അടയ്ക്കുന്നതും താൽക്കാലികമായി നിർത്തുമെന്ന് യുഎഇയിലെ അമേരിക്കൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. ഈ മാസം 15 മുതൽ 2 ആഴ്ചത്തേക്കാണ് സേവങ്ങൾ നിർത്തി വെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. എംബസി, കോൺസൽ സേവനങ്ങളുടെ പുറം സേവന കരാർ പുതിയ കമ്പനിക്ക് നൽകുന്നതിനാലാണിത്.

അതേസമയം 29 വരെ അപ്പോയ്ന്റ്മെന്റും ലഭിച്ചവർക്ക് പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കുന്ന 30 മുതൽ പുതിയ തീയതി നൽകും. 19 വരെയുള്ള വിസ അഭിമുഖത്തിൽ മാറ്റമുണ്ടാകില്ല. ചികിത്സ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങളുള്ളവർ ADNIVExpedite@state.gov (എംബസി), DUBNIVExpedite@state.gov (കോൺസുലേറ്റ്) ഇമെയിലിൽ അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top