സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കൻ ആക്രമണം; ഖത്തർ ചർച്ചകളിൽ ആശങ്ക?

ഇറാൻ സൈന്യത്തിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാൻ നടത്തിയ 'സ്വയം പ്രതിരോധ ആക്രമണം' എന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ഇതിനെ വിശേഷിപ്പിച്ചത്

സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കൻ ആക്രമണം; ഖത്തർ ചർച്ചകളിൽ ആശങ്ക?
സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കൻ ആക്രമണം; ഖത്തർ ചർച്ചകളിൽ ആശങ്ക?

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തർ കേന്ദ്രീകരിച്ച് ചർച്ചകൾ പുരോഗമിക്കവെ, ദക്ഷിണ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം നയതന്ത്ര നീക്കങ്ങൾക്ക് ആശങ്കയാകുന്നു. ഇറാൻ സൈന്യത്തിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാൻ നടത്തിയ ‘സ്വയം പ്രതിരോധ ആക്രമണം’ എന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് ഇതിനെ വിശേഷിപ്പിച്ചത്.

പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഖത്തറിലെത്തി. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതും ഉപരോധം നീക്കുന്നതുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഒന്നുകിൽ മികച്ച കരാർ, അല്ലെങ്കിൽ കർശനമായ മറ്റ് നടപടികൾ എന്നതാണ് അമേരിക്കൻ നയമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഡൽഹിയിൽ വ്യക്തമാക്കി. നയതന്ത്രം പരാജയപ്പെട്ടാൽ ബദൽ മാർഗങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ദുബായ് പ്രവാസികൾക്ക് തിരിച്ചടി? ജൂൺ 1 മുതൽ സാലിക് ടോളിന് 5% വാറ്റ് നികുതി

ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കുക, സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ 14 വ്യവസ്ഥകളാണ് ധാരണാപത്രത്തിലുള്ളത്. എന്നാൽ ഇത് ആണവ കരാറല്ലെന്നും അത്തരം ചർച്ചകൾ പിന്നീട് നടക്കുമെന്നും ഇറാൻ വക്താവ് ഇസ്മയിൽ ബഘായി പറഞ്ഞു. സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇപ്പോൾ കരാറിനായി തിടുക്കം വേണ്ടെന്ന നിലപാടിലാണ്.

Share Email
Top