വാഷിങ്ടൺ: അമേരിക്കയിൽ യാത്രാവിമാനവും സേനാ ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വിമാനം 400 അടി ഉയരത്തിലായിരുന്നു. അതേസമയം കൂട്ടിയിടിക്ക് 30 സെക്കൻഡ് മുൻപ് എയർ ട്രാഫിക് കൺട്രോളർ ഹെലികോപ്റ്ററിനു മുന്നറിയിപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ല എന്ന നിർണായക വിവരമാണിപ്പോൾ പുറത്തു വരുന്നത്.
സമാന രീതിയിൽ വാഷിംഗ്ടൺ നഗരത്തിലൂടെ ഒഴുകുന്ന പൊട്ടോമാക് നദിയിൽ 1982 ൽ 74 എയർ ഫ്ലോറിഡ വിമാനം തകർന്നുവീണ് പകുതിയിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Also Read : അമേരിക്കൻ വിമാനദുരന്തം; പ്രതികരിച്ച് പ്രസിഡന്റ് ട്രംപും, വാൻസും
നടന്നത് വലിയ അപകടം

വാഷിങ്ടണിന് അടുത്തുള്ള റീഗൻ വിമാനത്താവളത്തിനു സമീപം അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനികരുടെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു പ്രാഥമിക റിപ്പോർട്ട്.
Also Read : അമേരിക്കൻ വിമാനദുരന്തം: 18 മൃതദേഹം കണ്ടെടുത്തു
പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. കൻസാസിലെ വിചിതയിൽനിന്ന് പുറപ്പെട്ട വിമാനം റൺവേയിലേക്ക് അടുക്കുന്നതിനിടെയാണു ഹെലികോപ്റ്ററിൽ ഇടിച്ചത്. കൂട്ടിയിടി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.