മോഹന്‍ലാലിനെ കാണാന്‍ എത്തി ഉണ്ണി മുകുന്ദന്‍. നടന്‍ തന്നെയാണ് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘എല്‍’ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദന്‍ കൊടുത്ത ക്യാപ്ഷന്‍. വളരെ കൂള്‍ ലുക്കില്‍ ഉള്ള ഇവരുടെ ഫോട്ടോകള്‍ ആരാധകരില്‍ ആവേശം തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍.
Also Read: ചിരിനിറച്ച് ‘മച്ചാന്റെ മാലാഖ’ ടീസര്‍
ഫോട്ടോകള്‍ പുറത്തുവന്നിതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ‘എക്‌സലന്റ് മീറ്റിംഗ്, രണ്ടുപേരും കൂടെ ഒരു ഫ്രെമില്‍ ആക്ഷന്‍ പടവും ആയി കാണാന്‍ ഒരു ആഗ്രഹം, ഈ രണ്ട് മുതലുകളെയും ചുമ്മാ അങ്ങ് കണ്ടിരിക്കാന്‍ തന്നെ എന്ത് രസമാ, ലാലേട്ടന്‍ വേറേ ലെവല്‍, ചേട്ടനും അനിയനും, ഒരു ആക്ഷന്‍ പടം അങ്ങ് സെറ്റ് ചെയ്യ് അണ്ണാ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.