‘വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം’: മന്ത്രി ഒ.ആര്‍ കേളു

മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന വയനാട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം’: മന്ത്രി ഒ.ആര്‍ കേളു
‘വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം’: മന്ത്രി ഒ.ആര്‍ കേളു

കൽപറ്റ: വയനാട് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന വയനാട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിർദേശം നൽകി.

Also Read: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

അതേസമയം വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണ്. മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു. അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.

Share Email
Top