ലണ്ടൻ: പുതിയ മാനേജറായ റൂബൻ അമോറിമിന് കീഴിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. യൂറോപ്പ ലീഗിൽ നോർവീജിയൻ വമ്പന്മാരായ ബോഡോ/ഗ്ലിംറ്റിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു (3-2) യുണൈറ്റഡിന്റെ ഈ തിരിച്ചു വരവ്.
കളിയാരംഭിച്ച ആദ്യ മിനിറ്റിൽ തന്നെ അലജാൻഡ്രോ ഗാർനാച്ചോയുടെ ഗോളിൽ യുണൈറ്റഡ് ഏറെ മുന്നിലെത്തി. 19ാം മിനിറ്റിൽ ഹാക്കൻ ഇവ്ജൻ ഗ്ലിറ്റിങ്ങിന് വേണ്ടി സമനില ഗോൾ നേടി (1-1). ഒപ്പം ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് സ്ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ട് ഇരട്ടഗോൾ നേടി.
Also Read:സ്വന്തം മൈതാനത്ത് ഒരു ഗോളിന് പരാജയം സമ്മതിച്ച് മഞ്ഞപ്പട
45ാം മിനിറ്റിൽ ഹോജ്‌ലണ്ട് യുണൈറ്റഡിന് വേണ്ടി ഗോൾ കണ്ടെത്തിയതോടെ സ്കോർ തുല്യമായി (2-2).എന്നാൽ അതിന് മുന്നേ 23ാം മിനിറ്റിൽ ഫിലിപ്പ് സിങ്കർനാഗൽ ഡാനിഷ് സ്ട്രൈക്കർ ഗ്ലിംറ്റിങ്ങിനെ മുന്നിലെത്തിച്ചു (2-1). 50ാം മിനിറ്റിൽ ഹോജ്‌ലണ്ട് വീണ്ടും ഗോൾ കണ്ടെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഡ്രൈവിങ് സീറ്റിലെത്തി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.