‘രാഹുല്‍ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നു’; സ്മൃതി ഇറാനി

‘രാഹുല്‍ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നു’; സ്മൃതി ഇറാനി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിര്‍ത്തുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

പേടി കൊണ്ടാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പോയത്. താന്‍ അമേഠിയില്‍ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവര്‍ക്ക് പറയാന്‍ അവകാശമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് പേടിയാണ്. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പൊളിയും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളില്‍ സീറ്റ് കിട്ടുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദിയുടെ നാനൂറില്‍ കേരളത്തിലെ സീറ്റുകളുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Top