കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

നേപ്പാളിലെ രാജകുടുംബാംഗമായിരുന്ന ഇവര്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്നു. സിന്ധ്യ കന്യ വിദ്യാലയത്തിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍പഴ്സണായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലെ വസതിയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.

Top