വഴിക്കടവിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി

തിരഞ്ഞെടുപ്പ് മുന്നോടിയായി എക്സൈസ് നടപ്പിലാക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഈ വൻ തുക കണ്ടെടുത്തത്

വഴിക്കടവിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി
വഴിക്കടവിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി

ലപ്പുറം വഴിക്കടവിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടികൂടി. കോയമ്പത്തൂർ സ്വദേശിയായ നാഗരാജ് ആണ് ഗൂഡല്ലൂർ – പെരിന്തൽമണ്ണ ബസിൽ പണം കടത്താൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് മുന്നോടിയായി എക്സൈസ് നടപ്പിലാക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഈ വൻ തുക കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Share Email
Top