അനിയന്ത്രിതമായ ആള്‍ത്തിരക്ക്; ഫുല്‍പൂര്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാതെ മടങ്ങി

അനിയന്ത്രിതമായ ആള്‍ത്തിരക്ക്; ഫുല്‍പൂര്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാതെ മടങ്ങി

ഉത്തര്‍പ്രദേശ്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനിയന്ത്രിതമായ ആള്‍ത്തിരക്ക് നേരിട്ടതോടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഫുല്‍പൂര്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാതെ മടങ്ങി. ജനത്തിരക്കില്‍ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകര്‍ന്നതോടെയാണ് ഇരുവരും മടങ്ങിയത്. 2 ലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന മൈദാനത്ത് 3 ലക്ഷത്തോളം പേര്‍ എത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും 20 മിനിറ്റോളം വേദിയില്‍ ഇരുന്ന ശേഷമാണ് മടങ്ങിയത്.

കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഖിലേഷും രാഹുലും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാനും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ഉള്‍ക്കൊണ്ടില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി വേദി വിടാന്‍ തീരുമാനിക്കുകയായിരുന്നു.

Top