പുറത്തേക്ക് യുദ്ധം വ്യാപിപ്പിക്കുന്നതായി കാണിക്കാന്‍ ശ്രമിക്കുന്ന പല കാട്ടികൂട്ടലുകളും പക്ഷെ രാജ്യത്തിനകത്ത് ഫലവത്താക്കാന്‍ സെലെന്‍സ്‌കിക്ക് സാധിക്കുന്നില്ല. തോറ്റുകൊണ്ടിരിക്കുന്ന ഒരു പടയെ വീണ്ടും വീണ്ടും നിര്‍ബന്ധിത സേവനത്തിലേക്ക് തള്ളിവിടുന്ന യുക്രെയ്ന്‍ അവരെ സംരക്ഷിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും അതിക്രൂരമായ വീഴ്ച്ചകള്‍ വരുത്തുന്നതായ റിപ്പോര്‍ട്ടുകളാണ് നിലവില്‍ യുക്രെയ്‌നില്‍ നിന്നും പുറത്ത് വരുന്നത്.
മരണപ്പെടുന്ന സ്വന്തം സൈനികരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ യുക്രെയ്ന്‍ ഭരണകൂടം അവരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നുവെന്ന അങ്ങേയറ്റം നീചമായ ഞെട്ടിക്കുന്ന വാര്‍ത്തയാണ് സ്പുട്‌നിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൈന്യത്തില്‍ വന്ന് ബലിയാടായവരുടെ എണ്ണം വളരെ കൂടുതലാണ്. കൃത്യമായ കണക്കുപോലും യുക്രെയ്ന്‍ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. പ്രാദേശിക ശ്മശാനത്തില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും അധികമാണ് മൃതദേഹങ്ങള്‍. അതുകൊണ്ട് തന്നെ മൊബൈല്‍ ശ്മശാന യൂണിറ്റുകള്‍ നഗരത്തിലേക്ക് കൊണ്ടു വന്നിട്ടുമുണ്ട്. റഷ്യക്ക് മുന്നില്‍ കീഴടങ്ങിയ യുക്രെയ്‌നിയന്‍ സൈനികരാണ് ഇത്തരം ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്. പരുക്കേറ്റവരിലും അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ അവര്‍ മൃതദേഹങ്ങള്‍ കത്തിക്കുന്നുവെന്നും അവര്‍ പറയുന്നു.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുക്രെയ്നിലേക്ക് ഒരു സമാധാന സേനയെ അയക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായുള്ള ടെലിഗ്രാഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയാണ് കഴിഞ്ഞയാഴ്ച സമാധാന സേന എന്ന ഈ ആശയം ആദ്യമായി പുറത്തെടുത്തത്. യുക്രെയ്ന്‍ സന്ദര്‍ശനത്തിന് എത്തുന്ന സ്റ്റാര്‍മറുമായി സെലെന്‍സ്‌കി ഈ ആശയം പങ്കുവെയ്ക്കുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: തിരിച്ചടി.. ഇമ്രാൻ ഖാന് 14 വർഷം കൂടി തടവ്, ഭാര്യക്ക് ഏഴ് വര്‍ഷം
അതേസമയം കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ചെക്കേഴ്സ് എസ്റ്റേറ്റില്‍ വെച്ച് സ്റ്റാര്‍മറും മാക്രോണും സമാധാന സേനയുടെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. റഷ്യയ്ക്കും യുക്രെയ്നും ഇടയിലുള്ള സൈനികരഹിത മേഖലയില്‍ സമാധാനപാലകരായി പാശ്ചാത്യ സൈനികരെ വിന്യസിക്കുമെന്നും ഈ സൈനികര്‍ നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ മാസം പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി ‘യൂറോപ്യന്‍’ സമാധാന സേനയെക്കുറിച്ചുള്ള ഒരു ആശയം മാക്രോണ്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്തകളുണ്ട്.

സമാധാന സേന എന്ന ആശയം നടപ്പിലാക്കുന്നതിനുള്ള ‘പ്രായോഗിക ഘട്ടങ്ങള്‍’ പ്രധാന സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇനി ഇപ്പോള്‍ അമേരിക്കയുടെ പിന്നാലെ തന്നെ നിന്നിട്ട് കാര്യമില്ലെന്നും അശ്രയങ്ങള്‍ക്കായി മറ്റ് വഴികള്‍ തേടേണ്ടതിന്റെ ആവശ്യകത അനിവാര്യമാണെന്നും സെലെന്‍സ്‌കിക്ക് നല്ലത് പോലെ അറിയാം. പക്ഷെ ഇതൊന്നും ഒരുതരത്തിലും യുക്രെയ്‌ന് സഹായകരമാകില്ലെന്നത് വ്യക്തമായ കാര്യമാണ്. അതിനിടയില്‍ ബ്രിട്ടണും യുക്രെയ്നും തമ്മില്‍ 100 വര്‍ഷത്തെ പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ പ്രഖ്യാപിച്ചിരുന്നു. സ്റ്റാര്‍മര്‍ തന്റെ യുക്രെയ്ന്‍ സന്ദര്‍ശനത്തിനിടയിലാണ് ഏറെ നിര്‍ണായകമായ ഈ കരാര്‍ പ്രഖ്യാപിച്ചത്.
യുക്രെയ്‌നെ താല്‍കാലികമായി ഒന്ന് രക്ഷിക്കുക എന്നതാണ് നിലവിലെ ഈ പാശ്ചാത്യ ശക്തികളുടെ നീക്കത്തിന്റെ ലക്ഷ്യം. സ്റ്റാര്‍മറും സെലെന്‍സ്‌കിയും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രതിരോധത്തിലും മറ്റ് മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിനും വേണ്ടിയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ റഷ്യയ്ക്കും യുക്രെയ്നും ഇടയില്‍ സംഘര്‍ഷം ഉടലെടുത്തത് മുതല്‍ ബ്രിട്ടണ്‍ യുക്രെയന്റെ പ്രധാന പിന്തുണക്കാരില്‍ ഒന്നാണ്. യുക്രെയ്ന് 12.8 ബില്യണ്‍ പൗണ്ട് സൈനിക, സിവിലിയന്‍ സഹായങ്ങള്‍ നല്‍കുകയും 50,000 യുക്രെയ്ന്‍ സൈനികര്‍ക്ക് ബ്രിട്ടീഷ് മണ്ണില്‍ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തുടക്കത്തില്‍ യുക്രെയ്‌ന് നല്‍കി വന്നിരുന്ന ഈ സേവനങ്ങളെന്നും റഷ്യയുടെ പിടിയില്‍ നിന്നും ഊരിപ്പോരാന്‍ യുക്രെയ്‌നെ സഹായിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കണം ഇപ്പോള്‍ വീണ്ടും യുക്രെയ്‌ന് ആശ്വാസവുമായി ബ്രിട്ടണ്‍ എത്തിയത്.

സൈനിക താവളങ്ങള്‍, ലോജിസ്റ്റിക്സ് ഡിപ്പോകള്‍, കരുതല്‍ സൈനിക ഉപകരണ സംഭരണ സൗകര്യങ്ങള്‍, യുദ്ധ കരുതല്‍ ശേഖരങ്ങള്‍ എന്നിവയുള്‍പ്പെടെ യുക്രെയ്നില്‍ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിരവധി കാര്യങ്ങളാണ് ബ്രിട്ടന്റെ കരാറിലുള്ളത്. പ്രത്യേകിച്ച് കരിങ്കടല്‍ മേഖലയിലെ സമുദ്ര സഹകരണത്തിനും കരാര്‍ ഊന്നല്‍ നല്‍കുന്നു. സംയുക്ത നാവിക പ്രവര്‍ത്തനങ്ങള്‍, തുറമുഖ സന്ദര്‍ശനങ്ങള്‍, യുക്രെയ്ന്‍ നാവിക താവളങ്ങളുടെ വികസനം എന്നിവയിലൂടെ സമുദ്രമേഖലയില്‍ നാറ്റോയുമായുള്ള യുക്രെയ്നിന്റെ പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നൊക്കെയാണ് ബ്രിട്ടന്റെ വാഗ്ദാനങ്ങള്‍. കൂടാതെ, കുറഞ്ഞത് 2031 വരെ 3 ബില്യണ്‍ പൗണ്ടില്‍ കുറയാത്ത വാര്‍ഷിക സൈനിക സഹായം യുക്രെയ്‌ന് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. മാത്രമല്ല സൈനിക-സാമ്പത്തിക മേഖലയില്‍ യുക്രെയ്നിനെ ബ്രിട്ടന്‍ ആജീവാനന്തം പിന്തുണയ്ക്കുമെന്നും പറയുന്നു.
Also Read: ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ പദ്ധതി മങ്ങുന്നു
ഇതിലും വലിയ വാഗ്ദാനങ്ങള്‍ നല്‍കി സഹായിക്കാമെന്നേറ്റായിരുന്നു തുടക്കത്തില്‍ അമേരിക്കെ രംഗപ്രവേശനം നടത്തിയത്. എന്നാല്‍ റഷ്യയോട് കിടപിടിച്ച് യുക്രെയ്‌ന്റെ അടിത്തറയിളക്കുന്നത് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ച ശേഷം അമേരിക്ക പതിയെ കളത്തില്‍ നിന്നും തലയൂരാനുള്ള ശ്രമങ്ങള്‍ ഇടയിലൂടെ നടത്തി തുടങ്ങി. അതിനിടയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്കും യുക്രെയ്‌നിനും ഇടയിലുള്ള സൈനികരഹിത മേഖലയില്‍ പാശ്ചാത്യ സൈനികരെ സമാധാനപാലകരായി വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്ന അടിസ്ഥാനരഹിത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സമാധാന സേനയില്‍ നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരായിരിക്കുമെന്നും അമേരിക്കയില്‍ നിന്ന് സൈനികരെ വിന്യസിക്കില്ലെന്നും കിംവദന്തികള്‍ പരക്കുന്നുണ്ട്.

കാലാവധി ഏറെക്കുറെ തീരാനായ യുക്രെയ്ന്‍ ഇനി എന്തൊക്കെ ചെയ്യാന്‍ പറ്റും അതൊക്കെ ചെയ്തുകൂട്ടട്ടെ എന്ന് തന്നെ പറയാം. കാരണം എന്തൊക്കെ ചെയ്തുകൂട്ടിയാലും പര്യവസാനം അത് യുക്രെയ്‌ന്റെ അതംപധനത്തില്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അതിനി ആരൊക്കെ വീണ്ടും സഹായഹസ്തങ്ങളുമായി എത്തിയാലും അങ്ങനെ തന്നെയായിരിക്കും. എത്രയൊക്കെ നാറ്റോ രാജ്യങ്ങള്‍ ഇനി വന്നാലും റഷ്യയെ അതിര് കടന്ന് പ്രകോപിപ്പിച്ച് ആരും യുക്രെയ്‌നെ സഹായിക്കിാന്‍ നില്‍ക്കില്ലെന്നതും മറ്റൊരു വസ്തുതയാണ്. കാരണം റഷ്യയെ പ്രകോപിപ്പിച്ചാല്‍ അതിന്റെ പ്രത്യാഗാതം എത്ര വലുതാണെന്ന കാര്യം അവര്‍ക്ക് വ്യക്തമായി അറിയാം..!
വീഡിയോ കാണാം……