യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ്ജ കമ്പനികള്‍ വഴി യുക്രെയ്ന്‍ റഷ്യന്‍ വാതകം വാങ്ങുന്നുണ്ടെന്ന് സ്ലോവാക്യയുടെ വിദേശകാര്യ മന്ത്രി ജുരാജ് ബ്ലാനര്‍. സ്ലൊവാക്യ യുക്രെയ്നിന് റഷ്യന്‍ വാതകം വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് പ്രാദേശിക വാര്‍ത്താചാനലായ എസ്ടിവിആറിന്റെ സമീപകാല മാധ്യമ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയുകയായിരുന്നു ബ്ലാനര്‍. റിപ്പോര്‍ട്ട് ‘തെറ്റും കൃത്രിമവും’ ആണെന്ന് സ്ലോവാക് മന്ത്രി വിമര്‍ശിച്ചു. യുക്രെയ്ന്‍ വിദേശത്ത് നിന്ന് വാങ്ങിയ റഷ്യന്‍ വാതകം സ്ലോവാക് പ്രദേശം വഴി പൈപ്പ് ലൈനിലൂടെ യുക്രെയ്‌നിലേക്ക് ഒഴുകുന്നു എന്നതാണ് സത്യമെന്ന് ബ്ലാനര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘ഒരു ശരാശരി വിദ്യാസമ്പന്നനായ വ്യക്തിക്ക് പോലും ഈ യാഥാര്‍ത്ഥ്യവും തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തമ്മിലുള്ള വലിയ വ്യത്യാസം കാണാന്‍ കഴിയുമെന്നും അദ്ദേഹം കുറിച്ചു. സ്ലോവാക് സാമ്പത്തിക മന്ത്രി ഡെനിസ സക്കോവയും റിപ്പോര്‍ട്ട് നിഷേധിച്ചു, ചെക്ക്, ജര്‍മ്മന്‍ കമ്പനികളാണ് യുക്രെയിന് റഷ്യന്‍ വാതകം വിതരണം ചെയ്യുന്നതെന്നും, അത് സ്ലോവാക് സംവിധാനത്തിലൂടെ കടന്നുപോകുന്നുവെന്നും സക്കോവ വ്യക്തമാക്കി.
ടര്‍ക്ക്‌സ്ട്രീം പൈപ്പ്‌ലൈന്‍ വഴി സ്ലൊവാക്യ റഷ്യന്‍ പ്രകൃതിവാതകം സ്വീകരിച്ചു തുടങ്ങിയതായി സ്ലോവാക് പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്ലൊവാക്യയിലേയ്ക്ക് യുക്രെയ്ന്‍ വഴിയുള്ള റഷ്യന്‍ വാതക വിതരണ ഗതാഗതം യുക്രെയ്ന്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ഒഴിവായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിദേശ വിതരണക്കാരില്‍ നിന്ന് യുക്രെയ്ന്‍ റഷ്യന്‍ വാതകം സ്വീകരിക്കുന്നുണ്ടെന്നും ഫിക്കോ സ്ഥിരീകരിച്ചു, അതില്ലെങ്കില്‍ യുക്രെയ്ന്‍ തണുത്ത് ‘മരവിക്കുമെന്ന്’ അദ്ദേഹം പറഞ്ഞു.

Also Read: സെലന്‍സ്‌കിക്ക് വന്‍ തിരിച്ചടി: യുക്രെയ്ന്‍ നാറ്റോയില്‍ ചേരില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്
റഷ്യയില്‍ നിന്ന് കരിങ്കടലിനടിയിലൂടെ തുര്‍ക്കിയിലേക്ക് വാതകം കൊണ്ടുപോകുന്നതിനുള്ള നിര്‍ണായക ഊര്‍ജ്ജ ഇടനാഴിയായ ടര്‍ക്ക്സ്ട്രീം തെക്കുകിഴക്കന്‍ യൂറോപ്പിലേക്ക് റഷ്യന്‍ വാതകം എത്തിച്ചേരുന്നതിനുള്ള പ്രധാന മാര്‍ഗമായി മാറി. അതേസമയം, റഷ്യന്‍ വാതക ഗതാഗതം നിര്‍ത്തലാക്കുന്നത് റഷ്യയുടെ നിര്‍ണായക ഊര്‍ജ്ജ വരുമാനം നഷ്ടപ്പെടുത്തുമെന്ന് വാദിച്ചുകൊണ്ടാണ് യുക്രേനിയന്‍ നേതാവ് വ്ളാഡിമിര്‍ സെലന്‍സ്‌കി തീരുമാനത്തെ ന്യായീകരിച്ചത്. അതേസമയം, ടര്‍ക്ക്സ്ട്രീം പൈപ്പ്ലൈന്‍ വഴിയുള്ള റഷ്യന്‍ പ്രകൃതിവാതക വിതരണം ജനുവരിയില്‍ പ്രതിദിനം 50 ദശലക്ഷം ക്യുബിക് മീറ്ററിലധികം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.