യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ

പരീക്ഷാ നഗരം മുൻകൂട്ടി അറിയുന്നത് വഴി വിദ്യാർത്ഥികൾക്ക് യാത്രാ, താമസ ക്രമീകരണങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കും

യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ
യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ

യൂജിസി-നെറ്റ് ജൂൺ സെഷനിൽ മാറ്റിവെച്ച മൂന്ന് വിഷയങ്ങളുടെ പുനഃപരീക്ഷയ്ക്കുള്ള അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കി. വരുന്ന സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കാനിരിക്കുന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷാ നഗരമാണ് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാൻ സാധിക്കുന്നത്. ഔദ്യോഗിക യുജിസി-നെറ്റ് പോർട്ടൽ വഴി തങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം.

പരീക്ഷാ നഗരം മുൻകൂട്ടി അറിയുന്നത് വഴി വിദ്യാർത്ഥികൾക്ക് യാത്രാ, താമസ ക്രമീകരണങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കും. സ്ലിപ്പ് പരിശോധിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ 011-40759000 എന്ന എൻടിഎ ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Also Read:ആശങ്ക വേണ്ട! നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി സെപ്റ്റംബർ 30 വരെ നീട്ടി

കഴിഞ്ഞ ഓഗസ്റ്റ് 28-ന് എൻടിഎ ആകെ 87 വിഷയങ്ങളിൽ 84 എണ്ണത്തിന്റെയും ഫലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്ന് ചോദ്യപേപ്പറുകളിൽ ഗുരുതരമായ പിശകുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഈ വിഷയങ്ങൾക്ക് മാത്രം പുനഃപരീക്ഷ പ്രഖ്യാപിച്ചത്. തുടർന്ന് പരാതികൾ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചോദ്യപേപ്പറുകളിൽ നിരവധി വസ്തുതാപരമായ പിശകുകളും ടൈപ്പോഗ്രാഫിക്കൽ തെറ്റുകളും കണ്ടെത്തി. പ്രമുഖ പണ്ഡിതരുടെ പേരുകളിലെ അക്ഷരത്തെറ്റുകൾ, തെറ്റായ പുസ്തക തലക്കെട്ടുകൾ, ചോദ്യങ്ങളിലെ വ്യാകരണ പിശകുകൾ, നിലവാരമില്ലാത്ത പദപ്രയോഗങ്ങൾ, വിവർത്തനത്തിലെ അപാകതകൾ എന്നിവയ്ക്ക് പുറമേ മുൻകാല പരീക്ഷകളിൽ നിന്നുള്ള ചോദ്യങ്ങൾ വലിയ തോതിൽ ആവർത്തിച്ചതായും കമ്മിറ്റി കണ്ടെത്തിയിരുന്നു.

Share Email
Top